ജാലകം

Thursday, August 12, 2010

റീത്ത്

പുതിയ കൂടിന്റെ ചൂടില്‍


തുള വീണ പഴയ ഉടുപ്പില്‍

ഞാന്‍ മയങ്ങവേ


പാടാത്ത പാട്ടുകള്‍


പറയാത്ത സാന്ത്വനങ്ങള്‍

ചിരിക്കാത്ത ചിര്‍ികള്‍


അയക്കാത്ത കത്തുകള്‍


ഒളിപ്പിച്ച കഥകള്‍

തരാത്ത സ്നേഹം


എന്നിവയാല്‍ തീര്‍ത്ത


നിന്റെ റീത്ത്


എന്റെെ കൂടിനെ പെട്ടന്നുലച്ചു !


ഉടുപ്പില്‍ നിന്നോഴുകിയിറങ്ങി


ഞാന്‍ അതിനെ


തലോടി

മുത്തമിട്ടു


കെട്ടിപ്പിടിച്ചു


പിന്നെ എന്റെ


തുള വീണ പഴയ ഉടുപ്പില്‍


തിരികെ കയറാതെ


നിന്റെ


രീത്തില്‍


ഞാന്‍


എന്നെ


തളച്ചു !!